ഒരു കുഞ്ഞു മഞ്ഞുതുള്ളിയില്‍
പ്രകൃതി തന്‍ പുഞ്ചിരി കണ്ട ബാല്യവും
മഴത്തുള്ളികള്‍ അര്ദ്രരമാക്കിയ
വഴിയോര കാഴ്ചകള്‍ നിറഞ്ഞ കൌമാരവും
കാലത്തിന്‍ കുത്തൊഴുക്കില്‍ അന്യമായി
അലയും കടലിന്‍ മാറില്‍
കര തന്‍ നിശ്വാസം തേടി ഞാന്‍ അലഞ്ഞു
ആരൊക്കെയോ എങ്ങോ പോയി മറഞ്ഞ തീരത്തു
വെറുതേ എന്തോ തേടി ഞാന്‍ അലഞ്ഞു
ഞാനെന്ന ഭാവത്തിന്‍ ലഹരിയില്‍
അറിയാതെ ഞാന്‍ അലഞ്ഞപ്പോള്‍
ഞാന്‍ നിന്നില്‍ നിന്നും അകന്നുവോ
ഞാന്‍ നിന്നെ മറന്നുവോ
കടലാസു കഷണങ്ങളും പൊന്‍ പണ തിളക്കവും
സമയത്തിന്‍ രഥത്തെ എനിക്കന്യമാക്കി
കാലത്തിന്‍ യാത്രയില്‍ ഞാനെന്നോ മറന്ന
മഴത്തുള്ളിയെ തേടി ഞാനിന്നു തിരിച്ചു നടക്കുന്നു
Friday, 20 January 2012
Subscribe to:
Posts (Atom)