Friday, 20 January 2012

യാത്ര

ഒരു കുഞ്ഞു മഞ്ഞുതുള്ളിയില്‍
പ്രകൃതി തന്‍ പുഞ്ചിരി കണ്ട ബാല്യവും
മഴത്തുള്ളികള്‍ അര്ദ്രരമാക്കിയ
വഴിയോര കാഴ്ചകള്‍ നിറഞ്ഞ കൌമാരവും
കാലത്തിന്‍ കുത്തൊഴുക്കില്‍ അന്യമായി

അലയും കടലിന്‍ മാറില്‍
കര തന്‍ നിശ്വാസം തേടി ഞാന്‍ അലഞ്ഞു
ആരൊക്കെയോ എങ്ങോ പോയി മറഞ്ഞ തീരത്തു
വെറുതേ എന്തോ തേടി ഞാന്‍ അലഞ്ഞു

ഞാനെന്ന ഭാവത്തിന്‍ ലഹരിയില്‍
അറിയാതെ ഞാന്‍ അലഞ്ഞപ്പോള്‍
ഞാന്‍ നിന്നില്‍ നിന്നും അകന്നുവോ
ഞാന്‍ നിന്നെ മറന്നുവോ

കടലാസു കഷണങ്ങളും പൊന്‍ പണ തിളക്കവും
സമയത്തിന്‍ രഥത്തെ എനിക്കന്യമാക്കി
കാലത്തിന്‍ യാത്രയില്‍ ഞാനെന്നോ മറന്ന
മഴത്തുള്ളിയെ തേടി ഞാനിന്നു തിരിച്ചു നടക്കുന്നു

No comments: